Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTസി.റഹീനക്ക് കേരളഫോക്ലോർ അക്കാദമി പുരസ്കാരം
text_fieldsbookmark_border
കോഴിക്കോട്: സാമൂഹികപ്രവർത്തകയും കലകാരിയുമായ റഹീന സി. കൊളത്തറക്ക് കേരള ഫോക്ലോർ അക്കാദമി പുരസ്കാരം. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ് മുട്ട് മേഖലയിലെ സംഭാവനക്കാണ് അവാർഡ്. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് 2017-18 വർഷങ്ങളിലെ പുരസ്കാരം പ്രഖ്യാപിച്ചത്. ഗായിക, ദഫ് മുട്ട്, ഒപ്പന പരിശീലക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന റഹീന 1999 മുതൽ ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുവരുന്നു. അശരണർക്ക് സാന്ത്വനപ്രവർത്തനങ്ങൾ നടത്തുന്നതുൾപ്പെടെ സാമൂഹികമേഖലയിൽ സജീവമാണ്. ചട്ടിപ്പുരയിൽ ബീരാൻ കുട്ടിയുടെയും ആയിഷാബിയുടെയും മകളാണ്. എം.കെ ബീരാൻ കുട്ടിയുടെ ഭാര്യയാണ്. raheena c kolathara റഹീന സി. കൊളത്തറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story