Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTകൊയിലാണ്ടി മേഖല കടുത്ത നിയന്ത്രണത്തിൽ
text_fieldsbookmark_border
കൊയിലാണ്ടി: കോവിഡ് റിപ്പോർട്ട് ചെയ്തതിൻെറ പശ്ചാത്തലത്തിൽ മേഖലയിൽ ജാഗ്രത കർശനമാക്കി. നഗരസഭയിലെ 32, 33 വാർഡുകളും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 17ാം വാർഡും കണ്ടെയ്ൻമൻെറ് പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖം വ്യാഴാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. ഹാർബറിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും കോവിഡ്-19 ആൻറിജൻ ടെസ്റ്റ് നടത്തി. ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 250 പേർക്ക് ആൻറിജൻ ടെസ്റ്റ് നടത്തി. തിരുവങ്ങൂർ മെഡിക്കൽ ഓഫിസർ ഡോ. പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി എന്നിവരുടെ നേതൃത്വത്തിൽ 30 ഹെൽത്ത് വിഭാഗം ജീവനക്കാർ പങ്കെടുത്തു. ഫിഷറീസ് നോഡൽ ഓഫിസർ ഷെറിൻ അബ്ദുല്ല, വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടി, ഹാർബർ മാനേജ്മൻെറ് കമ്മിറ്റി അംഗങ്ങളായ യു.കെ. രാജൻ, അശോകൻ, ഫയർ സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ എന്നിവർ നേതൃത്വം നൽകി. റവന്യൂ, പൊലീസ്, അഗ്നിസുരക്ഷ സേന എന്നിവരുടെ സേവനവും ലഭിച്ചു. ചൊവ്വാഴ്ച പച്ചക്കറി-മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് സ്രവപരിശോധന നടത്തും. ഇതിൻെറ രജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ മാർക്കറ്റിൽ നടക്കും. കൊയിലാണ്ടിയിലെ ചെറിയപള്ളിയിൽ നമസ്കരിച്ച കാരപ്പറമ്പിൽ താമസക്കാരനായ ആൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മത്സ്യമേഖലയുമായി ബന്ധപ്പെട്ട മൂന്നു പേർക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഹാർബർ സീനിയർ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ കെ. പ്രദീപിൻെറ നേതൃത്വത്തിൽ അണുമുക്തമാക്കി. സമ്പർക്കവുമായി ബന്ധപ്പെട്ട് നൂറിലേറെ പേർ മേഖലയിൽ ക്വാറൻറീനിൽ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story