Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTകിനാലൂർ, കക്കയം പ്രദേശങ്ങൾ തോട്ടപ്പയർ ഭീഷണിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂർ, കക്കയം ഭാഗങ്ങൾ തോട്ടപ്പയർ ഭീഷണിയിൽ. തലയാട് -കക്കയം റോഡിൽ ഇരുഭാഗങ്ങളിലുമായി വ്യാപകമായി പടർന്നുപന്തലിക്കുന്ന തോട്ടപ്പയർ വള്ളികൾ വാഹന ഗതാഗതത്തിനുതന്നെ ഭീഷണിയാകുമെന്ന നിലയിലായി. ഈ റൂട്ടിലെ വൈദ്യുതി പോസ്റ്റുകൾ മിക്കതും തോട്ടപ്പയർ വള്ളികളാൽ മൂടപ്പെട്ടിരിക്കയാണ്. വൈദ്യുതി ലൈനുകളിലേക്കും വള്ളികൾ പടർന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. തലയാട് അങ്ങാടിക്കടുത്ത് കക്കയം റൂട്ടിൽ തോട്ടപ്പയർ പടർന്ന് വൈദ്യുതി ലൈനടക്കം താഴ്ന്നിട്ടുണ്ട്. ടാപ്പിങ് തൊഴിലാളികളും കന്നുകാലികളും നിരന്തരം സഞ്ചരിക്കുന്ന വഴി കൂടിയാണിത്. അപകടസാധ്യത ഒളിഞ്ഞുകിടക്കുന്ന ഇക്കാര്യം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കണ്ടതായി ഭാവിക്കാറില്ല. കിനാലൂർ എസ്റ്റേറ്റിലും തോട്ടപ്പയർ ശല്യമായിരിക്കയാണ്. തെങ്ങ് അടക്കമുള്ള കാർഷിക വിളകൾ തോട്ടപ്പയർ വള്ളി പടർന്ന്നശിച്ചുകൊണ്ടിരിക്കുകയാണ്. ഉഷ സ്കൂളിൻെറ സിന്തറ്റിക് ട്രാക്കും തോട്ടപ്പയർ വള്ളികളാൽ വലയംചെയ്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story