Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്യാപ്പള്ളി...

വില്യാപ്പള്ളി പഞ്ചായത്തിൽ നിയന്ത്രണം

text_fields
bookmark_border
ആയഞ്ചേരി: വില്യാപ്പള്ളി പഞ്ചായത്തിലെ 13, 14 വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ നിയന്ത്രണം കർശനമാക്കി. ഞായറാഴ്​ച ആറു പേരുടെ കോവിഡ് പരിശോധനഫലമാണ് പോസിറ്റിവായത്. ഹോട്​സ്പോട്ടായി പ്രഖ്യാപിച്ച വാർഡുകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കി. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ യുവജന സംഘടനകളുടെയും കലാ സാംസ്കാരിക സംഘടനകളുടെയും യോഗം തിങ്കളാഴ്​ച ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. മോഹൻ അറിയിച്ചു. നിരീക്ഷണത്തിലുള്ള 25 പേരുടെ കോവിഡ് പരിശോധന തിങ്കളാഴ്​ച തിരുവള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ നടക്കും. പഞ്ചായത്തിൽ ഹോം ക്വാറൻറീനിൽ ഇരുനൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതൽ പേരുടെ പരിശോധന തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് ഇൻസ്​പെക്​ടർ രാജേന്ദ്രൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story