Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 5:28 AM IST Updated On
date_range 20 July 2020 5:28 AM ISTകമീഷണറുെട ഓഫിസിന് മുന്നിലെ പിടിച്ചുപറി:പ്രതികൾ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: സിറ്റി െപാലീസ് കമീഷണറുെട ഓഫിസിന് സമീപം പൊലീസ് എന്ന വ്യാജേന ഭീഷണിപ്പെടുത്തി അന്തർസംസ്ഥാന തൊഴിലാളിയുടെ 11,000 രൂപ പിടിച്ചുപറിച്ചവർ പിടിയിൽ. ഈ മാസം ആറിന് നടന്ന സംഭവത്തിൽ രണ്ടാഴ്ച പിന്നിട്ട ശേഷമാണ് പ്രതികൾ പിടിയിലായത്. ഡെപ്യൂട്ടി കമീഷണർ സുജിത്ത് എസ്. ദാസിൻെറ ഓഫിസ് നവീകരണ ജോലിക്കെത്തിയ ഉത്തർപ്രദേശ് സ്വദേശി അഖിലേഷ് യാദവിൻെറ പണം തട്ടിപ്പറിച്ച അത്തോളി പുനത്തിൽ താഴംവീട്ടിൽ പി.ടി. ജാഫർ (47), ഉള്ള്യേരി നാറാത്ത് തൊണ്ടിപുറത്ത് കെ.കെ.വി. ഫൈസൽ (41) എന്നിവരാണ് കസബ െപാലീസിൻെറ പിടിയിലായത്. രാത്രി 8.25ന് ഭക്ഷണം വാങ്ങി സിറ്റി െപാലീസ് കമീഷണർ ഓഫിസിനടുത്തുള്ള െപാലീസ് ക്ലബിന് മുൻവശത്തെത്തിയപ്പോൾ വെള്ള ആക്ടിവ സ്കൂട്ടറിലെത്തിയ ജാഫറും ഫൈസലും അഖിലേഷ് യാദവിനെ തടഞ്ഞുനിർത്തുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ചോദിച്ച പ്രതികൾ കഞ്ചാവാണെന്ന് പറഞ്ഞ് കീശയിൽ നിന്ന് പഴ്സ് പിടിച്ചെടുത്തു. 11,000രൂപ എടുത്ത ശേഷം പഴ്സ് വലിച്ചെറിഞ്ഞ് പ്രതികൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സ്കൂട്ടറിൻെറ ദൃശ്യം തെളിഞ്ഞിരുന്നു. പ്രതികൾ അത്തോളി വഴി സഞ്ചരിക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടർന്ന് ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കസബ എസ്.ഐ സിജിത്തും സംഘവും പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ നേരത്തേ പ്രതികളാണ് ഫൈസലും ജാഫറും. ബിവറേജ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ചതിലും നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും ജാബിർ പ്രതിയാണ്. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോഴിക്കടയിൽ നിന്ന് പണംതട്ടിപ്പറിച്ച കേസിലെ കൂട്ടുപ്രതിയാണ് ഫൈസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story