Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2020 5:29 AM IST Updated On
date_range 19 July 2020 5:29 AM ISTശനിയാഴ്ച വൈകീട്ട് അങ്ങാടികളിൽ വൻ തിരക്ക്
text_fieldsbookmark_border
കുറ്റ്യാടി: ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ സാധനങ്ങൾ വാങ്ങാൻ ആളുകൾ അങ്ങാടികളിലേക്ക് കൂട്ടമായി എത്തി. ഗതാഗതക്കുരുക്കിനു പുറമെ കടകളിലും മാർക്കറ്റുകളിലും വൻ തിരക്കും അനുഭവപ്പെട്ടു. അടുക്കത്ത് ബാറിനു മുന്നിൽ ശനിയാഴ്ച ഉച്ചക്ക് മദ്യം വാങ്ങാൻ വന്നവരും വാഹനങ്ങളുമൊക്കെയായായി ഗതാഗതം മുടങ്ങി. കുറ്റ്യാടി ടൗണിലേക്കും തിരിച്ചും പോകാൻ ആളുകൾ വിഷമിച്ചു. നാട്ടുകാർ ആർ.ആർ.ടി വളൻറിയർമാർ, പഞ്ചായത്ത് പ്രസിഡൻറ്, ഹെൽത്ത് ഇൻസ്പെക്ടർ, കുറ്റ്യാടി പൊലീസ് എന്നിവരെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലത്രെ. സിവിൽ ഡിഫൻസ് പ്രവർത്തകർ കലക്ടറേറ്റിലും വിളിച്ച് പരാതിപ്പെട്ടു. വൈകീട്ടോടെയാണ് തിരക്കൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story