Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചക്കിട്ടപാറ ഗ്രാമ...

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

text_fields
bookmark_border
പേരാമ്പ്ര: . വാഹന സൗകര്യം കുറഞ്ഞ മുതുകാട്, ചെമ്പനോട എന്നിവിടങ്ങളിൽ പഞ്ചായത്ത് ഓഫിസി​ൻെറ എക്​സ്​റ്റൻഷൻ സൻെറർ പ്രവർത്തിക്കും. ബുധനാഴ്ചകളിൽ മുതുകാടും വ്യാഴാഴ്ചകളിൽ ചെമ്പനോടയും അവശ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അപേക്ഷകൾ സ്വീകരിക്കും. എല്ലാ സേവനങ്ങൾക്കും ജനപ്രതിനിധികളെ കാണാനുള്ള സൗകര്യവും പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ ഏർപ്പാടാക്കി. സ്​റ്റേഡിയങ്ങളിലെയും കളിസ്ഥലങ്ങളിലെയും കളികൾ നിരോധിച്ചു. പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷകൾ മെംബർമാരെയോ വാർഡ് സമിതി കൺവീനർമാരെയോ ഏൽപിച്ചാൽ മതിയെന്നും പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ ശശി, വൈസ്​ പ്രസിഡൻറ്​ കെ. സുനിൽ, സെക്രട്ടറി അനീഷ് അരവിന്ദ് എന്നിവർ അറിയിച്ചു. മസ്​റ്ററിങ്​ പൂർത്തിയാക്കണം പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മസ്​റ്ററിങ്​ പൂർത്തീകരിച്ചിട്ടില്ലാത്തവർ ജൂലൈ 22 ന്​ മുമ്പ്​ പൂർത്തിയാക്കണം. വിധവാ പെൻഷൻ ഗുണഭോക്‌താക്കളിൽ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം പഞ്ചായത്ത് ഓഫിസിൽ ജൂലൈ 22 നകം സമർപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. കണ്ണ് കെട്ടി പ്രതിഷേധം പേരാമ്പ്ര: പാലത്തായി പെൺകുട്ടിക്ക് നീതി നൽകണമെന്ന്​ ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്​ലീഗ്​ കണ്ണ് കെട്ടി പ്രതിഷേധത്തിന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി. മുഹമ്മദ്‌ സിറാജ് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story