Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിൽ മരങ്ങൾ വീണു...

കാറ്റിൽ മരങ്ങൾ വീണു രണ്ടു വീടുകൾക്ക് നാശം

text_fields
bookmark_border
ബേപ്പൂർ: വെള്ളിയാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി മരങ്ങളും തെങ്ങുകളും വീണ് വീടുകൾക്ക് നാശനഷ്​ടം സംഭവിച്ചു. ബേപ്പൂർ ബി .സി റോഡിലെ കക്കാടത്ത് ഭാഗത്തെ ചെറുകുറ്റി വയലിൽ കുണ്ടാട്ടിൽ ബാബുരാജി​ൻെറ ഓടിട്ട വീടിന് മുകളിൽ രണ്ട് തെങ്ങുകൾ കടപുഴകി വീണു. വീടി​ൻെറ മേൽക്കൂര പാടെ തകർന്നു. വെള്ളിയാഴ്ച രാവിലെ വീശിയടിച്ച കനത്ത കാറ്റിലും മഴയത്തും ഉൾപ്രദേശങ്ങളിലെ നിരവധി ഫലവൃക്ഷങ്ങൾ നശിച്ചിട്ടുണ്ട്.തോട്ടുങ്ങൽ റനീഷി​ൻെറ ടെറസ് വീടി​ൻെറ മുകളിൽ പുളിമരം വീണ് നാശനഷ്​ടമുണ്ടായി. കക്കാടത്ത് ക്ഷേത്രത്തിനു സമീപം തേക്ക് മരം വീണ്​ മതിൽ തകർന്നു.മുൻ ഗ്രാമപഞ്ചായത്ത് അംഗം മാധവദാസി​ൻെറ വീടിന് തൊട്ടടുത്ത വൈദ്യുതി പോസ്​റ്റ്​ കാറ്റിൽ നിലംപതിച്ചു. തോണിച്ചിറ ഭാഗത്ത് മരം വീണ് നിരവധി പോസ്​റ്റുകൾ തകർന്നതിനാൽ ബേപ്പൂരിൽ ഏതാനും ഭാഗങ്ങളിൽ വെള്ളിയാഴ്ച പകൽ വൈദ്യുതിബന്ധം പാടെ നിലച്ചു. ബേപ്പൂർ വില്ലേജ് അധികൃതർ നാശനഷ്​ടം തിട്ടപ്പെടുത്തി വരികയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story