Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTവയോധികക്ക് പീഡനം: പ്രതിയെ പിടികൂടിയത് രണ്ടാഴ്ചക്ക് ശേഷം
text_fieldsbookmark_border
മുക്കം: ഓട്ടോ യാത്രക്കാരിയായ വയോധികയെ ക്രൂരമായി പീഡനത്തിനിരയാക്കി കവർച്ച ചെയ്ത് ഓട്ടോറിക്ഷയിൽ കടന്ന സംഭവത്തിലെ പ്രതി കൊണ്ടോട്ടി കാവുങ്ങൽ നെടിയിരിപ്പ് സ്വദേശി നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്മാൻ (45) പൊലീസ് പിടികൂടിയതറിഞ്ഞപ്പോൾ മുത്തേരി നിവാസികൾ ഏറെ ആഹ്ലാദത്തിലാണ്. കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ ശ്രീനിവാസിൻെറ നിർദേശത്തിൽ താമരശ്ശേേരി ഡിവൈ.എസ്.പി ടി.കെ.അഷറഫിൻെറ നേതൃത്വത്തിൽ പത്തംഗ സംഘം പതിനഞ്ച് ദിവസമായി രാപകൽ പ്രതിക്കായി നെട്ടോട്ടത്തിലായിരുന്നു. ജൂലൈ രണ്ടിന് രാവിലെ ഏഴിനാണ് കേസിനാസ്പദ സംഭവം. ഓമശ്ശേരിയിലെ ഹോട്ടലിലേക്ക് ജോലിക്ക് പുറപ്പെട്ട വയോധിക ആ വഴിക്ക് വന്ന ഓട്ടോറിക്ഷയിൽ കൈ കാണിച്ച് നിർത്തി കയറി. കാപ്പ് മലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൈയും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സ്വർണാഭരണങ്ങളും മൊബൈൽ ഫോണും പണമടങ്ങിയ ബാഗും കവർന്നാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം മുത്തേരിയിലെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് മൊബൈൽ ഫോൺ പരിശോധനയിലാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിലേക്ക് എത്തിയത്.ഇയാൾ സംഭവസമയത്ത് ടവർ പരിധിയിൽ ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസം പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുള്ളതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. സംഭവത്തിന് ശേഷം പലതവണയായി ഇയാൾ മുക്കത്ത് വന്ന് പോയിരുന്നു. പല സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. പ്രതിക്കുവേണ്ടി സി.സി.ടി.കാമറകൾ പലതും പരിശോധിച്ചങ്കിലും പ്രവർത്തനരഹിതമായത് അന്വേഷണത്തിന് തടസ്സമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story