Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTചിറക്കൽ ചിറയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
text_fieldsbookmark_border
പുതിയതെരു: ചിറക്കൽ ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ കാഞ്ഞിരത്തറ അക്കരമ്മൽ ജുമാമസ്ജിദിന് സമീപം കുപ്പുടത്തിൽ പൊക്ലാഞ്ചേരി അബ്ദുൽ മുനീറിനെയാണ്(47) മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് ജോലിക്കെന്നുപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് ഇയാളുടെ സഹോദരൻ വളപട്ടണം പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിെടയിലാണ് വെള്ളിയാഴ്ച വൈകീട്ട് ആറോടെ ചിറക്കൽ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം മുനീറിേൻറതാണെന്ന് തിരിച്ചറിഞ്ഞു. അഴീക്കോട് മീൻകുന്ന് കെ.പി. ഹൗസിൽ അബ്ദുല്ല-സബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. മക്കൾ: മുബാസ്, നിഹാൽ, റിദ, നാജിയ. സഹോദരങ്ങൾ: ശാഹുൽ ഹമീദ്, റസാഖ്, സുബൈദ. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. abdul muneer death
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story