Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTകണ്ടെയ്ൻമെൻറ് സോണ്‍: പുറത്തിറങ്ങിയ വയോജനങ്ങള്‍ക്ക് നോട്ടീസ്
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണ്‍: പുറത്തിറങ്ങിയ വയോജനങ്ങള്‍ക്ക് നോട്ടീസ് -----അഴിയൂരില്‍ 65വയസ്സ് കഴിഞ്ഞ് തനിച്ച് കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വീട്ടിലത്തെിക്കും വടകര: പൂര്‍ണമായും കണ്ടെയ്ൻമൻെറ് സോണായ അഴിയൂര്‍ പഞ്ചായത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വയോജനങ്ങളായ 23 പേര്‍ക്ക് നോട്ടീസ് നല്‍കി. ഇതിനിടെ, 65 വയസ്സ് കഴിഞ്ഞ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് അധ്യാപകര്‍ ഭക്ഷ്യവസ്തുക്കള്‍ വീട്ടിലത്തെിക്കും. പഞ്ചായത്തിന് അകത്തെ ദേശീയപാത ഒഴികെയുള്ള റോഡുകളില്‍ വാഹന ഗതാഗതം നിരോധിച്ചു. അധ്യാപകരുടെയും പൊലീസിൻെറയും സംയുക്ത പരിശോധനയിലാണ് 65 കഴിഞ്ഞവര്‍ക്ക് നോട്ടീസ് നല്‍കിയത്. ബന്ധുക്കളെ വിവരം അറിയിച്ചു. വീണ്ടും പുറത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2020 പ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം. പൊലീസും അധ്യാപകരും മൂന്ന് സ്ക്വാഡായാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷകള്‍ സ്റ്റാൻഡില്‍ നിർത്തിയിടാന്‍ പാടില്ല. കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 65 കഴിഞ്ഞ മൂന്നു പേരെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടില്‍ തനിച്ച് കഴിയുന്ന 65 കഴിഞ്ഞവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഫോണ്‍: 9747407224, 9447384394 നമ്പറില്‍ ബന്ധപ്പെടാം. ആയുര്‍വേദ ആശുപത്രിയില്‍ ടെലിമെഡിസിന്‍ നടപ്പാക്കുന്നതിനായി വീട്ടിലിരുന്ന് ഡോക്ടറെ വിളിച്ച് പരിശോധന നടത്താം(ഫോണ്‍: 9497304593). അനാവശ്യമായി യാത്ര ചെയ്താല്‍ നടപടി സ്വീകരിക്കും. കോഴി കടകള്‍ കര്‍ശന നിയന്ത്രണത്തോടെ തുറക്കാം. പ്രത്യേക രജിസ്റ്റര്‍ സൂക്ഷിച്ചു കോഴിയിറച്ചി വാങ്ങുന്നവരുടെ വിവരശേഖരിക്കും. എല്ലാദിവസവും കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ ഈ പുസ്തകം പരിശോധിക്കും. സ്ഥലപരിശോധന നടത്തിയ അധ്യാപകരുടെ അവലോകനയോഗം പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍, സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അധ്യാപകരായ വി.പി. രാഹുല്‍ ശിവ, സജേഷ് കുമാര്‍, സി.കെ. സാജിദ്, കെ. ദീപു രാജ്, കെ.പി. പ്രീജിത്ത് കുമാര്‍, സലീഷ് കുമാര്‍, പഞ്ചായത്ത് സ്റ്റാഫ് സി.എച്ച്. മുജീബ് റഹ്മാന്‍, സന്നദ്ധ പ്രവര്‍ത്തകരായ ശംസുദ്ദീന്‍, സുബൈര്‍ പാലക്കൂല്‍ എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസം കോവിഡ് 19 പോസിറ്റിവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 80 പേരുടെ ആൻറിജന്‍ ടെസ്റ്റ് ശനിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story