Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈ മഴയിൽ...

ഈ മഴയിൽ പിടിച്ചുനിൽക്കുമോ വെള്ളയിൽ തപാൽ ഒാഫിസ്​​?

text_fields
bookmark_border
കോഴിക്കോട്: 90 കൊല്ലത്തോളം പഴക്കമുള്ള നഗരത്തിലെ പ്രധാന തപാൽ ഓഫിസ്​ ഈ മഴയി​ൽ പിടിച്ചുനിൽക്കുമോ​െയന്ന ആധിയിൽ​ പരിസരവാസികൾ. വെള്ളയിൽ പോസ്​റ്റ്​ ഓഫിസി​ൻെറ ഗാന്ധി റോഡിലെ കെട്ടിടത്തിൽ ഓടിളക്കിമാറ്റി ചിതലരിച്ച പട്ടികയും മറ്റും വർഷങ്ങൾക്കു​മുമ്പ്​ നന്നാക്കിയെങ്കിലും എല്ലാം പഴയപടിയായി. നഗരത്തിൽ കണ്ണായ 30 സെേൻറാളം സ്​ഥലത്തുള്ള ഓഫിസിന് മതിയായ പരിഗണന കിട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓഫിസ്​ 2006ൽ പൂട്ടാൻ നീക്കമുണ്ടായെങ്കിലും ജനകീയ ഇടപെടൽ കാരണം ഉപേക്ഷിച്ചു. ദിവസം ആയിരത്തിലേറെ രൂപയുടെയെങ്കിലും സ്​റ്റാമ്പ് വിൽപനയും 900 എസ്​.ബി അക്കൗണ്ടും രണ്ടായിരത്തോളം ആർ.ഡി.എ അക്കൗണ്ടും സ്​പീഡ് പോസ്​റ്റ്, മണി ട്രാൻസ്​ഫർ തുടങ്ങിയ സംവിധാനങ്ങളും നിലവിലുണ്ട്​ എന്നിട്ടും സ്വതന്ത്ര ചുമതല നൽകാത്തതിലാണ് പരിസരവാസികൾക്ക് പരാതി. ജില്ല വ്യവസായ കേന്ദ്രം, വൈദ്യുതി ഭവൻ, വെള്ളയിൽ ടെലിഫോൺ ഭവൻ, മലബാർ ക്രിസ്​ത്യൻ കോളജ്, േപ്രാവിഡൻസ്​ ഹയർ സെക്കൻഡറി സ്​കൂൾ തുടങ്ങി നഗരത്തിലെ പല പ്രധാന സ്​ഥാപനങ്ങളും വെള്ളയിൽ തപാൽ ഒാഫിസ്​ പരിധിയിലാണ്. പരമാവധി വരുമാനമുണ്ടാക്കി കോഴിക്കോട്ടെ പ്രധാന തപാൽ ഒാഫിസായി വെള്ളയിലിനെ മാറ്റണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. എ.ടി.എം കൗണ്ടർ പോസ്​റ്റ് ഓഫിസിനോട് ചേർന്ന് സ്​ഥാപിക്കണമെന്നും വാടകക്കെട്ടിടത്തിലും മറ്റും പ്രവർത്തിക്കുന്ന നഗരത്തിലെ തപാൽ വകുപ്പ് ഓഫിസുകൾ വെള്ളയിലേക്ക് മാറ്റണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ പ്രധാന തപാൽ ഒാഫിസും പാർസൽ ഹബുമെല്ലാമാക്കി മാറ്റാൻ പദ്ധതിയുണ്ടെങ്കിലും എല്ലാം കടലാസിലുറങ്ങുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story