Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർട്ടിക്കാർക്ക്​...

പാർട്ടിക്കാർക്ക്​ പുലിയായ പിണറായി ശിവശങ്കറിന് മുന്നിൽ പൂച്ചയായി^ -കെ. മുരളീധരൻ

text_fields
bookmark_border
പാർട്ടിക്കാർക്ക്​ പുലിയായ പിണറായി ശിവശങ്കറിന് മുന്നിൽ പൂച്ചയായി- -കെ. മുരളീധരൻ കോഴിക്കോട്: സ്വന്തം പാർട്ടിക്കാർക്കും നാട്ടുകാർക്കും മുന്നിൽ പുലിയായി നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം. ശിവശങ്കറിനു മുന്നിൽ പൂച്ചയായി മാറിയെന്ന് കെ. മുരളീധരൻ എം.പി. മുൻ മേയറും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി. മധുസൂദനക്കുറുപ്പ്​ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്താൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട മാഫിയ പ്രവർത്തനങ്ങൾ പുറത്തുവരുമെന്ന ഭയത്തിലാണ് പിണറായി. മുഖ്യമന്ത്രിക്കെതിരെ പുറത്ത് സംസാരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വവും കേരളത്തിലെ സി.പി.എമ്മും തമ്മിൽ രഹസ്യ ബന്ധം ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. അതി​ൻെറ ഭാഗമായാണ് സി.ബി.ഐ കേസന്വേഷിക്കാത്തത്. എൻ.ഐ.എക്ക് നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന മാഫിയാ പ്രവർത്തനങ്ങളും സർക്കാറി​ൻെറ പങ്കും അന്വേഷിക്കാൻ കഴിയില്ല. അതിനു സി.ബി.ഐ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയർമാൻ കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. അബു, ദിനേശ് പെരുമണ്ണ, മുജീബ് പുറായിൽ, സന്തോഷ് മെൻ, ടി.കെ.പി. അബൂബക്കർ, ടി. വസന്ത് കുമാർ, പി.ടി. സന്തോഷ് കുമാർ, കെ. ചന്ദ്രൻ, പി. ഉല്ലാസ് കുമാർ, കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story