Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.ഡി.ടി...

ജെ.ഡി.ടി പോളിടെക്​നിക്കിന്​ ഐ.ടി.സി അക്കാദമി പ്രീമിയം അംഗത്വം

text_fields
bookmark_border
കോഴിക്കോട്​: കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ കീഴിൽ പ്രമുഖ ഐ.ടി കമ്പനികളുമായി സഹകരിച്ച്​ പ്രവർത്തിക്കുന്ന ഐ.ടി.സി അക്കാദമിയുടെ പ്രീമിയം മെംബർഷിപ്പിന്​ ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ അർഹരായി. സംസ്​ഥാനത്ത്​ സ്വാശ്രയമേഖലയിലെ ഒരു പോളിടെക്​നിക്കിന്​ ആദ്യമായാണ്​ ഈ അംഗീകാരം ലഭിക്കുന്നത്​. അക്കാദമിയുടെ സേവനങ്ങൾ ഇനി പോളിടെക്​നിക്കിന്​ ലഭ്യമാകും. പ്രീമിയം അംഗത്വത്തി​ൻെറ ലോഞ്ചിങ്​ ഐ.ടി.സി അക്കാദമി ചെയർമാൻ ഡോ. ടോണി തോമസ്​ നിർവഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ ടാറ്റാ കൺസൽട്ടൻസി സർവിസ്​ അഡ്വൈസർ ഡോ. കെ.കെ.പി. കേശവസ്വാമി മുഖ്യപ്രഭാഷണം നടത്തി. പോളിടെക്​നിക്​ പ്രിൻസിപ്പൽ മാനുവൽ ജോർജ്​​, മറ്റ്​ വകുപ്പ്​ മേധാവികൾ എന്നിവർ പ​െ​ങ്കടുത്തു. ഐ.ടി.സി അക്കാദമി സി.ഇ.ഒ സന്തോഷ്​ കുറുപ്പ്​ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story