Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 5:29 AM IST Updated On
date_range 16 July 2020 5:29 AM ISTപ്ലസ് ടുവിൽ കൊയിലാണ്ടി മേഖലയിൽ മികച്ച നേട്ടം
text_fieldsbookmark_border
കൊയിലാണ്ടി: പ്ലസ് ടുവിൽ മികച്ച വിജയം കരസ്ഥമാക്കി കൊയിലാണ്ടി മേഖലയിലെ സ്കൂളുകൾ. കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 193ൽ 192 പേരും വിജയിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിവയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. ബി.ആർ. അമൽരാജ്, കെ. നർമദ എന്നിവർക്ക് മുഴുവൻ മാർക്കും ലഭിച്ചു. 20 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിഭാഗത്തിൽ നൂറു ശതമാനം വിജയം നേടി. കൊമേഴ്സിൽ രണ്ടു പേർ തോറ്റു. ഭഗീരഥ് സ്വരാജ് മുഴുവൻ മാർക്കും നേടി. 23 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 95 ശതമാനം വിജയം കരസ്ഥമാക്കി. 20 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story