Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 5:28 AM IST Updated On
date_range 14 July 2020 5:28 AM ISTബാങ്കിനുമുന്നിൽ മുസ്ലിം ലീഗ് സമരം
text_fieldsbookmark_border
മാവൂർ: സർവിസ് സഹകരണ ബാങ്ക് ഭൂമിയിടപാടിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും രജിസ്ട്രേഷൻ റദ്ദ് ചെയ്ത് പണം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മങ്ങാട്ട് അബ്ദുറസാഖ്, നിയോജക മണ്ഡലം സെക്രട്ടറി എൻ.പി. അഹമ്മദ്, പഞ്ചായത്ത് ഭാരവാഹികളായ ടി.ടി. ഖാദർ, കെ.ആലി ഹസ്സൻ, എം.പി. അബ്ദുൽ കരീം, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം. ഇസ്മാഈൽ മാസ്റ്റർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉസ്മാൻ, ഹബീബ് ചെറൂപ്പ, കെ. ഹസ്സൻ കുരിക്കൾ, ഷാക്കിർ പാറയിൽ, സി.ടി. ഷെരീഫ്, സുരേഷ് മാവൂർ, എ.കെ. മുഹമ്മദലി, കെ.എം. മുർത്താസ്, ടി.കെ. അബ്ദുല്ലക്കോയ, പി. ഉമ്മർ കുട്ടി മാസ്റ്റർ, ടി.എ. ലത്തീഫ്, സി.കെ. അൻവർ, ഹംസ പാലക്കോളിൽ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി വി.കെ. റസാഖ് സ്വാഗതവും സെക്രട്ടറി ടി. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story