Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 5:28 AM IST Updated On
date_range 14 July 2020 5:28 AM ISTകുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
text_fieldsbookmark_border
ഈങ്ങാപ്പുഴ:. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിൽ ഉൾപ്പെടുത്തി പതിനേഴു ലക്ഷത്തി അമ്പതിനായിരം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച വയനാടൻകുന്ന് എസ്.സി കോളനി കുടിവെള്ള പദ്ധതി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ.എം. റംല നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ഗ്രാമപഞ്ചായത്ത് മെംബർ ഷാഫി വളഞ്ഞപാറ, വികസന സമിതി കൺവീനർ കെ.ടി. ഇബ്രാഹിം, ഇ.കെ. സുലൈമാൻ മാസ്റ്റർ, രാജൻ നമ്പൂരികുന്ന്, പി.പി. വേലായുധൻ, കെ.പി. മജീദ് തുടങ്ങിയവർ പങ്കെടുത്തു. വയനാടൻ കുന്ന് പ്രദേശത്തെ 52 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story