Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 5:28 AM IST Updated On
date_range 13 July 2020 5:28 AM ISTഅനുനന്ദക്ക് സ്നേഹവീടൊരുങ്ങി; താക്കോൽദാനത്തിന് മന്ത്രിയെത്തി
text_fieldsbookmark_border
മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂരിലെ ഒമ്പതാംതരം വിദ്യാർഥിനിയായ കുമാരി അനുനന്ദക്ക് സ്നേഹവീടൊരുക്കി സ്കൂൾ മാതൃകയായി. വീടിൻെറ താക്കോൽദാനം തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. നേരത്തേ പിതാവ് നഷ്ടപ്പെട്ട അനുനന്ദയുടെ സഹോദരൻ അഭിനന്ദ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കെ അസുഖബാധിതനായി മരിച്ചിരുന്നു. സ്വന്തമായി വീടോ ജോലിയോ മറ്റ് ആശ്രയമോ ഇല്ലാത്ത ആ കുടുംബത്തിന് കൈത്താങ്ങാവുകയെന്ന ഉദ്ദേശ്യത്തോടെ മേപ്പയൂർ ഹൈസ്കൂളിലെ അധ്യാപകരും പി.ടി.എ കമ്മിറ്റിയും അനുനന്ദക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ ഉദ്യമത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും സന്നദ്ധ സംഘടനകളും പങ്കാളികളായി. താക്കോൽദാനത്തിന് കോവിഡ് കാലമായിരുന്നിട്ടും സ്ഥലം എം.എൽ.എകൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനുമെത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. നിർമാണ കമ്മിറ്റി കൺവീനർ ടി.എം. പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എം. സുധാകരൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story