Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ ലീഗുകാരെ...

യൂത്ത്​ ലീഗുകാരെ തല്ലിച്ചതച്ച പൊലീസ്​ നടപടി അപലപനീയം

text_fields
bookmark_border
കോഴിക്കോട്: കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി മാർച്ച് നടത്തിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസി​ൻെറ നേതൃത്വത്തിലുള്ളവരെ തല്ലിച്ചതച്ച പൊലീസ്​ നടപടിയെ എം.കെ. രാഘവൻ എം.പി അപലപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് ലീഗ് നേതാക്കളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള പൊലീസി​ൻെറ നരനായാട്ടിന് പിന്തുണ നൽകുന്ന സർക്കാറും സി.പി.എമ്മും വലിയ വില നൽകേണ്ടിവരും. നേതാക്കളെ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരെ സർവിസിൽനിന്ന്​ സസ്പെൻഡ് ചെയ്യണമെന്നും രാഘവൻ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു. കോ​വി​ഡ് പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം കോഴിക്കോട്​: ലോ​ക്​ഡൗ​ൺകാരണം അ​ട​ച്ചി​ട്ട ജി​ല്ല​യി​ലെ ഫൂട്ട്​വെയർ സ്ഥാ​പ​ന​ങ്ങ​ൾക്ക്​ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണമെന്നാവശ്യപ്പെട്ട്​ കേ​ര​ള റീ​ട്ടെ​യി​ൽ ഫൂ​ട്ട്​വെയർ അ​സോ​സി​യേ​ഷ​ൻ എ. പ്രദീപ്​കുമാർ എം.എൽ.എക്ക്​ നിവേദനം നൽകി. ചെ​യ​ർ​മാ​ൻ കെ.​പി. ശാ​ക്കി​ർ, ക​ൺ​വീ​ന​ർ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ര​തീ​ഷ് ന​ട​ക്കാ​വ്, ഷ​മീ​ൽ പു​തി​യ​ങ്ങാ​ടി, ഷാ​ഹി​ദ് ക​രി​ക്കാം​കു​ളം എ​ന്നി​വർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story