Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോളിയുടെ ഒരു...

ജോളിയുടെ ഒരു ജാമ്യാപേക്ഷ കൂടി തള്ളി

text_fields
bookmark_border
കോഴിക്കോട്‌: കൂടത്തായ്​ കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി കൂടത്തായ്​ പൊന്നാമറ്റം വീട്ടിൽ ജോളിയുടെ ഒരു ജാമ്യാപേക്ഷ കൂടി ജില്ല സെഷൻസ്​ കോടതി തള്ളി. ആദ്യ ഭർത്താവായ റോയ് തോമസി​ൻെറ പിതാവ്​ ടോം തോമസി​ൻെറ വധക്കേസിലാണ്​ ജാമ്യാപേക്ഷ തള്ളിയത്​. സിലി, ആൽഫൈൻ എന്നിവരെ കൊന്നുവെന്ന കേസുകളിലെ ഹരജികളും നേരത്തേ തള്ളിയിരുന്നു. കേസിൽ 25 ഓളം പേർ ജോളിയുടെ ബന്ധുക്കളാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്‌ണ​ൻെറ വാദം അംഗീകരിച്ചാണ്​ കോടതി നടപടി. ആദ്യ ഭർത്താവായ റോയ് തോമസ്, റോയ് തോമസി​ൻെറ പിതാവ്​ ടോം തോമസ്, മാതാവ്​ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു, ഇപ്പോഴത്തെ ഭർത്താവായ ഷാജുവി​ൻെറ ആദ്യ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുൾപ്പെടെ ആറു​ കൊലപാതക കേസുകളിലാണ് ജോളിയെ പ്രതിയാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story