Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയ ദുരിതാശ്വാസ തുക...

പ്രളയ ദുരിതാശ്വാസ തുക ചെലവഴിച്ചില്ലെന്ന്; തിരുവമ്പാടി പഞ്ചായത്തിൽ യു.ഡി.എഫ് ഇറങ്ങിപ്പോക്ക്

text_fields
bookmark_border
റോഡ് പുനരുദ്ധാരണത്തിനുള്ള 26.40 ലക്ഷം രൂപ നഷ്​ടമാക്കിയെന്നാണ് ആരോപണം തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ 2018 -19 വർഷം അനുവദിച്ച തുക ചെലവഴിച്ചില്ലെന്ന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ. റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച 26.40 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​ൻെറ അനാസ്​ഥകാരണം ചെലവഴിക്കാനായില്ലെന്ന് ആരോപിച്ച് ഭരണസമിതി യോഗത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ ഇടതു ഭരണസമിതി കുറ്റകരമായ അനാസ്​ഥയാണ് കാണിച്ചത്. ദുരിതാശ്വാസ-പുനരുദ്ധാരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനായില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ടി.ജെ. കുര്യാച്ചൻ, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, പൗളിൻ മാത്യു എന്നീ അംഗങ്ങളാണ് ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. പഞ്ചായത്ത് ഓഫിസിനുമുന്നിൽ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. യു.ഡി.എഫി​േൻറത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട നാടകം -പ്രസിഡൻറ്​ തിരുവമ്പാടി: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട നാടകമാണ് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ നടത്തിയതെന്ന് പ്രസിഡൻറ്​ പി.ടി. അഗസ്​റ്റിൻ വാർത്തകുറിപ്പിൽ അറിയിച്ചു. സർക്കാർ നിർദേശപ്രകാരം 13ന് നടക്കുന്ന ഡി.പി.സി യോഗത്തിൽ സമർപ്പിക്കേണ്ട പദ്ധതി റിവിഷൻ ചർച്ച ചെയ്യാനുള്ള യോഗമാണ് യു.ഡി.എഫ് പ്രതിനിധികൾ കോവിഡ് സുരക്ഷ പോലും പരിഗണിക്കാതെ അലങ്കോലമാക്കിയത്. പ്രതിപക്ഷം പഞ്ചായത്ത് പ്രസിഡൻറിനെ ഭീഷണിപ്പെടുത്താനായി ഊമക്കത്തയച്ചെന്നും പ്രസിഡൻറ്​ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story