Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 9:24 AM GMT Updated On
date_range 9 July 2020 9:24 AM GMTവെറ്ററിനറി ഡോക്ടർമാർ പ്രതിഷേധിച്ചു
text_fieldsbookmark_border
താമരശ്ശേരി: തെരുവുനായുടെ കടിയേറ്റ ആടിന് ചികിത്സ െെവകിയ സംഭവത്തിൽ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കെ.ജി.വി.ഒ.എ പ്രതിഷേധിച്ചു. താമരശ്ശേരി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ആരോഗ്യകാരണങ്ങളാൽ വയനാട്ടിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൈക്കാവ് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ ഒരു കർഷകൻെറ പശുവിൻെറ അടിയന്തര ചികിത്സക്കായി പോയതിനാൽ ആശുപത്രിയിൽ ഇല്ല എന്ന വിവരം അറിയിച്ചത് തെറ്റിദ്ധരിപ്പിച്ച് അപമാനിക്കുന്ന തരത്തിലാണ് വാർത്ത പ്രചരിപ്പിച്ചിട്ടുള്ളത്. രാത്രികാല സർവിസിൽ ഡോക്ടർമാരെ നിയമിക്കാത്തതുമൂലം ഈ പ്രദേശത്തുള്ള ആശുപത്രികളിലെ ഡോക്ടർമാർ രാത്രിയും പകലും ഒരുപോലെ ചികിത്സ നടത്തേണ്ട സാഹചര്യമാണുള്ളത്. കൊടുവള്ളി ബ്ലോക്കിൽ അടിയന്തരമായി രാത്രികാല സർവിസിൽ ഡോക്ടറെ നിയമിക്കണമെന്ന് പ്രസിഡൻറ് ഡോ.സി.കെ. ഷാജിബിൻെറ അധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി ഡോ.പി.പി. ബിനീഷ് വൈസ് പ്രസിഡൻറ് ഡോ.പി.എം. സുബീഷ്, ഡോ. നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story