Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്:...

കോവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച്്​ വടകര നഗരസഭ

text_fields
bookmark_border
നഗരത്തിലെ മത്സ്യമാര്‍ക്കറ്റിലേക്ക് ഒറ്റവഴി മാത്രമാക്കി വടകര: ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വടകര നഗരസഭ തീരുമാനിച്ചു. മാസ്ക് ധരിക്കാത്തവരെ പിടികൂടാന്‍ നഗരത്തി‍​ൻെറ എല്ലാ ഭാഗത്തും പൊലീസ് നിലയുറപ്പിച്ചു. അശ്രദ്ധയോടെ മാസ്ക് ധരിച്ചവരെ ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. ടൗണിലെ മത്സ്യ മാര്‍ക്കറ്റില്‍ ബുധനാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ കച്ചവടക്കാരുമായും, തൊഴിലാളികളുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതി​ൻെറ തുടര്‍ച്ചയായാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. മാര്‍ക്കറ്റിലേക്ക് ഒറ്റവഴി മാത്രമാണുള്ളത്. മാര്‍ക്കറ്റില്‍ പള്ളിയുടെ ഭാഗത്തുളള വഴികള്‍ അടച്ചു. ലോക്ഡൗണിന് ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടെ നിരത്തുകളിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. പൊതുഗതാഗതം ഉപേക്ഷിച്ച പലരും സ്വകാര്യവാഹനവുമായാ​െണത്തുന്നത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കാലത്തെക്കാള്‍ കാറുകളുള്‍പ്പെടെ റോഡരികില്‍ സ്​ഥാനം പിടിക്കുകയാണ്. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഇ-ഹെല്‍ത്ത് പദ്ധതിയുള്‍പ്പെടെ ജില്ലയില്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ജൂലൈ മാസത്തോടെ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാടെ മറന്ന അവസ്​ഥയിലാണ് ജനങ്ങളുള്ളതെന്നാണ് വിമര്‍ശനം. വരും ദിവസങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതും മാസ്ക് ധരിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ വിശദമായ പരിശോധനക്ക്​ വിധേയമാക്കാനാണ് പൊലീസി‍​ൻെറയും തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story