Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം -കെ.സുരേന്ദ്രൻ

text_fields
bookmark_border
കോഴിക്കോട്: രാജ്യസുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പ്രിൻസിപ്പൽ സെക്രട്ടറിയെ സ്​ഥാനത്തുനിന്ന്​ ഒഴിവാക്കി രക്ഷപ്പെടാൻ സാധിക്കില്ല. കേസിൽ പ്രധാന പങ്കുവഹിച്ചയാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായതുകൊണ്ട് ആരോപണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ക്ലിഫ് ഹൗസ് സ്വർണക്കടത്തി​ൻെറ കേന്ദ്രമാക്കി മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് ജില്ല കമ്മിറ്റി കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കേസിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്​ടാവ് എങ്ങനെ ബന്ധപ്പെട്ടുവെന്നും ഇവരുടെ വിദേശയാത്രകളും ബന്ധങ്ങളും അന്വേഷിക്കണം. സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ വിമാനത്താവളത്തിൽ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നു. സ്വർണക്കടത്തിൽ ത​ൻെറ ഓഫിസിന് എന്താണ് ബന്ധമെന്നാണ് പിണറായി അന്വേഷിക്കേണ്ടത്. അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുകയാണ്​ പിണറായി സർക്കാർ. ധർണയിൽ ജില്ല പ്രസിഡൻറ് വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story