Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:16 AM IST Updated On
date_range 9 July 2020 1:16 AM ISTപയ്യോളി സപ്ലിമെൻറ്
text_fieldsbookmark_border
പയ്യോളി സപ്ലിമൻെറ് വീർപ്പുമുട്ടി ദേശീയപാത 66 ദശാബ്ദത്തിലേറെ പഴക്കമുള്ള ദേശീയപാത വികസനസ്വപ്നങ്ങൾ പൂവണിയാൻ പയ്യോളിയും കാത്തിരിക്കുകയാണ്. 45 മീറ്റർ വീതിയിൽ ദേശീയപാത-66 വികസിപ്പിക്കുേമ്പാൾ കണ്ണൂർ -കോഴിക്കോട് ദേശീയപാതയുടെ ആറു കിലോമീറ്റർ കടന്നുപോകുന്നത് പയ്യോളിയുടെ ഹൃദയഭാഗത്തുകൂടിയാണ്. പയ്യോളി ടൗൺ, അയനിക്കാട്, ഇരിങ്ങൽ, മൂരാട് എന്നീ പ്രദേശങ്ങളാണ് ഈ പരിധിയിൽ വരുന്നത് . ജില്ലയിൽ അഴിയൂർ-വെങ്ങളം റീച്ചിൽ വരുന്ന പയ്യോളിയിൽ സ്ഥലമേെറ്റടുപ്പ് നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇരിങ്ങൽ വില്ലേജിൽ നാമമാത്ര കെട്ടിടങ്ങൾക്കും വീടുകൾക്കും നഷ്ടപരിഹാരത്തുക നൽകി സ്ഥലമേെറ്റടുപ്പ് ആരംഭിച്ചതുമാത്രമാണ് നേരിയ പുരോഗതി. എന്നാൽ സ്ഥലവും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർ ഇപ്പോഴും പ്രക്ഷോഭപാതയിലാണ്. മാന്യമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ വസ്തുവകകൾ വിട്ടുതരുകയുള്ളൂവെന്നാണ് ഇരകളുടെ നിലപാട്. വികസനത്തിൻെറ ഭാഗമായി പയ്യോളി ടൗണിൻെറ ഇരുഭാഗത്തെയും ഒട്ടേറെ കടകളും സ്ഥാപനങ്ങളും ഇല്ലാതാകും. എന്നാൽ, കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും കൃത്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാത്തതിനാൽ വികസനം വഴിമുട്ടിയ അവസ്ഥയിലാണ്. വ്യാപാരിക്ക് രണ്ടുലക്ഷം രൂപയും ജോലിക്കാർക്ക് മാസത്തിൽ 6000 രൂപ വീതം ആറുമാസത്തെ വേതനവും നൽകുമെന്നായിരുന്നു മുമ്പ് അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ ഇപ്പോൾ അതേക്കുറിച്ചും വ്യക്തതയില്ലാത്തത് വ്യാപാരികൾക്കിടയിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ടൗണിൽ എലവേറ്റഡ് പാതയുടെ (ആകാശപാത) സാധ്യതയും തള്ളിക്കളയാനാവില്ല. പാതവികസനം എങ്ങുമെത്താത്തതുകൊണ്ട് പണം പാഴായിപ്പോകുമെന്ന ആശങ്കയിൽ നിലവിലെ വ്യാപാരസ്ഥാപനങ്ങൾ റിപ്പയർ ജോലികൾ ചെയ്യാൻപോലും വ്യാപാരികൾ മടിക്കുകയാണ്. അതേസമയം, ബന്ധപ്പെട്ട രേഖകൾ നൽകാത്തതാണ് സ്ഥലമേെറ്റടുപ്പ് നടപടികൾ പൂർത്തിയാക്കാൻ തടസ്സമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കോഴിക്കോട് ഓഫിസിൽനിന്നുള്ള വിശദീകരണം. കൃത്യമായ നഷ്ടപരിഹാര പാക്കേജ് മുൻകൂർ പ്രഖ്യാപിച്ചാൽ മാത്രേമ രേഖകൾ നൽകുകയുള്ളൂവെന്നാണ് ദേശീയപാത ഇരകളുടെ നിലപാട്. പടം അയക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story