Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 1:05 AM IST Updated On
date_range 9 July 2020 1:05 AM ISTസാധ്യമാക്കിയത് അഭിമാനനേട്ടങ്ങൾ
text_fieldsbookmark_border
സാധ്യമാക്കിയത് അഭിമാനനേട്ടങ്ങൾ വി.ടി. ഉഷ (ചെയർപേഴ്സൻ, പയ്യോളി നഗരസഭ) പുതിയ നഗരസഭയെന്ന രീതിയിൽ ശൈശവഘട്ടം പൂർണമായ രീതിയിൽ പിന്നിട്ടിട്ടില്ലെങ്കിലും പയ്യോളി നഗരസഭക്ക് കേരളത്തിലെ മറ്റു നഗരസഭകളോട് കിടപിടിക്കാവുന്ന ഒട്ടനവധി വികസനനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നതിൽ ഏറെ അഭിമാനമുണ്ട് . ഭൗതികവും സാമ്പത്തികവുമായ പരിമിതികൾക്കിടയിലും സർക്കാറിൻെറ നവകേരള നിർമിതിക്ക് കരുത്തുപകരുന്ന വികസനരീതികളാണ് നാം അവലംബിക്കുന്നത്. ഭരണനിർവഹണം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സാമൂഹ്യക്ഷേമം, പശ്ചാത്തലം തുടങ്ങിയ മേഖലകളിലെല്ലാം അപശബ്ദമോ അസ്വാരസ്യമോ ഇല്ലാതെ നൂതനവും ജനോപകാരപ്രദവുമായ നേട്ടങ്ങൾ കൈവരിച്ചു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും ചേർത്തുപിടിച്ച് വികസനഗാഥ രചിക്കുകയായിരുന്നു. പുതിയ നഗരസഭയായിട്ടുപോലും പദ്ധതി നിർവഹണത്തിൽ ജില്ലയിൽ മൂന്നാമതും സംസ്ഥാനത്ത് ഏഴാമതും എത്താനായത് ആവേശംപകരുന്നു. നാട് കെടുതികളിലേക്ക് എടുത്തെറിയപ്പെട്ടപ്പോഴെല്ലാം അതിജീവനത്തിനായി ജനങ്ങളോെടാപ്പം നിൽക്കാനും ആശ്വാസംപകരാനും കഴിഞ്ഞു. മികച്ച നഗരസഭയാണ് നമ്മുടെ സ്വപ്നം. കൈവരിച്ചനേട്ടങ്ങൾ നിലനിർത്തുന്നതിനും ഒരുമയുടെ കരുത്തിൽ ഊർജം സംഭരിച്ച് പുതിയ നേട്ടങ്ങൾ കൈവരിക്കുന്നതിനും മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story