Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപയ്യോളി സപ്ലി​െമൻറ്​

പയ്യോളി സപ്ലി​െമൻറ്​

text_fields
bookmark_border
ചുവപ്പിൽ കുരുങ്ങി പച്ച തെളിഞ്ഞ്​ റെയിൽ​േവ വികസനം 'പയ്യോളി എക്സ്പ്രസ്​' പി.ടി. ഉഷയുടെ ജന്മനാട്ടിലെ റെയിൽ​േവ സ്​റ്റേഷൻ ഇന്നും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. ഇതിനിടയിലാണ് രണ്ടാംഗേറ്റ് വഴി മേൽപാലം വരുന്നുവെന്ന ശുഭവാർത്ത വന്നത്. കഴിഞ്ഞദിവസം കെ. ദാസൻ എം.എൽ.എയാണ് മേൽപാലത്തിന് 28. 7 കോടി അനുവദിച്ചതായി സൂചിപ്പിച്ചത് . എക്സിക്യൂട്ടിവ് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്​ അടക്കം 14 ട്രെയിനുകൾക്കാണ് പയ്യോളിയിൽ സ്​റ്റോപ്പുള്ളത്. ഏറെനാളത്തെ മുറവിളിക്ക് ഒടുവിലാണ് കഴിഞ്ഞവർഷം എക്സിക്യൂട്ടിവിന് അനുവദിച്ച സ്​റ്റോപ്പ് സ്ഥിരമാക്കിക്കിട്ടിയത്. റെയിൽ​േവ അവഗണനക്കെതിരെ നിരവധി സമര പോരാട്ടങ്ങൾ പയ്യോളി റെയിൽ​േവ ​െഡവലപ്മൻെറ്​ ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നുവെങ്കിലും എക്സിക്യൂട്ടിവിന് സ്​റ്റോപ്പ് അനുവദിച്ചതോടെ പ്രക്ഷോഭങ്ങളും നിലച്ച മട്ടാണ്. പ്ലാറ്റ്ഫോമിന് മേൽക്കൂര, ഇരിപ്പിട സൗകര്യം, ശുചിമുറി, കുടിവെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇനിയുമേറെ വികസിപ്പിക്കേണ്ടതുണ്ട്. സ്​റ്റേഷ​ൻെറ രണ്ടറ്റത്തുമുള്ള റെയിൽ​േവ ഗേറ്റുകൾക്ക്​ മേൽപാലം വന്നാൽ പ്ലാറ്റ്ഫോം നീളം കൂട്ടുന്നതിന് തടസ്സമുണ്ടാവില്ല. വികസന സ്വപ്നങ്ങൾ എന്ന് പൂവണിയുമെന്ന ചോദ്യം ബാക്കിയാവുകയാണ്. പടംPAYYOLI RAILWAY STATION പയ്യോളി റെയിൽ​േവ സ്​റ്റേഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story