Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 1:06 AM IST Updated On
date_range 8 July 2020 1:06 AM ISTപാറത്തോട് വളവിൽ കുന്നിടിഞ്ഞു കല്ലുകൾ റോഡിൽ പതിച്ചു
text_fieldsbookmark_border
മുക്കം: കിഴക്കൻ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. പാറത്തോട് എസ് വളവിലെ കുന്നിൽനിന്ന് മണ്ണിടിഞ്ഞ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു. മുക്കം- പാറതോട് റൂട്ടിൽ ഗതാഗതം ഭാഗിമായി തടസ്സപ്പെട്ടു. വൻ പാറക്കല്ലുകൾ എത് നിമിഷവും താഴ്ഭാഗത്തേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ചെറിയ വാഹനങ്ങൾക്ക് കഷ്ടിച്ച് മാത്രമാണ് കടന്ന് പോകാൻ കഴിയുകയുള്ളൂ. കാരശ്ശേരി പഞ്ചായത്തിൽപ്പെടുന്ന ഈ ഭാഗങ്ങളിൽ നിരവധി ക്രഷറുകളും ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പാറത്തോട് പ്രദേശത്തും സമീപ ഭാഗങ്ങളിലും നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
