Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊൻപറകുന്നിലേക്ക്...

പൊൻപറകുന്നിലേക്ക് ആളുകളെത്തുന്നത് തടയാൻ മാവൂർ പൊലീസ്

text_fields
bookmark_border
മാവൂർ: പ്രകൃതിഭംഗി നിറഞ്ഞതും പ്രാദേശിക വിനോദ കേന്ദ്രവുമായ മാവൂർ ഗ്രാമ പഞ്ചായത്തിലെ പൊൻപറകുന്നിലേക്ക് ആളുകൾ എത്തുന്നത് തടയാൻ മാവൂർ പൊലീസ്. ഏതാനും ദിവസങ്ങളായി ഇവിടേക്ക് ആളുകൾ കൂട്ടമായെത്തി തുടങ്ങിയതോടെയാണ് നടപടി. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൂട്ടംകൂടിയതിനും എത്തിയതിനുമാണ് നടപടി തുടങ്ങിയത്. തിങ്കളാഴ്ച 11ഉം ചൊവ്വാഴ്ച അഞ്ചും വാഹനങ്ങൾ കസ്​റ്റഡിയിലെടുത്തു. ആളുകൾക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പ്രകൃതി സുന്ദരമായ പൊൻപറകുന്നിലെ ദൃശ്യങ്ങൾ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇവിടെനിന്ന് ചിലർ ഫേസ്ബുക്ക് ലൈവും ഇട്ടു. ഇതേതുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് വിനോദസഞ്ചാരികളായി കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതെയും മറ്റും ആളുകൾ കൂട്ടമായി എത്തുന്നതും തമ്പടിക്കുന്നതും വിപത്താകുമെന്ന ആശങ്കയെ തുടർന്നാണ് നടപടി. ബുധനാഴ്ച മുതൽ നടപടിയും നിരീക്ഷണവും കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിനോദാവശ്യത്തിന് ഇവിടെ എത്തിയാൽ കേസെടുക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മാവൂർ എസ്.ഐ പി.എസ്. ജെയിംസ് അറിയിച്ചു. പുറം ലോകത്തിന് അത്ര അധികമൊന്നും പരിചയമില്ലാത്ത പൊൻപാറ കുന്നിൽ വേനൽക്കാലത്ത് സമീപവാസികൾ ട്രക്കിങ്ങിനും മറ്റും എത്താറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story