Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്പർക്കം വഴിയുള്ള...

സമ്പർക്കം വഴിയുള്ള കോവിഡ്: നഗരത്തിൽ കടുത്ത ആശങ്ക

text_fields
bookmark_border
കോഴിക്കോട്: നഗരസഭ പരിധിയിൽ സമ്പർക്കംവഴിയുള്ള കോവിഡ്​വ്യാപനം കടുത്ത ആശങ്ക സൃഷ്​ടിക്കുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കോവിഡ്​ സ്​ഥിരീകരിച്ച 11 പേർക്കും സമ്പർക്കം വഴിയാണ്​ രോഗബാധയുണ്ടായത്​. ഇവരിലൊരാൾ ചെന്നൈയിൽനിന്നു​ വന്ന്​ 14 ദിവസം സർക്കാർ ക്വാറൻറീനിൽ കഴിഞ്ഞയാളാണ്​. എന്നാൽ ഇദ്ദേഹ​ത്തിനൊപ്പം താമസിച്ചവർക്ക്​ രോഗമില്ല. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനും രണ്ടു വീട്ടുകാർക്കും ഉൾപ്പെടെ രോഗം ബാധിച്ചത്​ എവിടെനിന്നാണെന്ന്​ ഇതുവരെ വ്യക്​തമായിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന്​ വീട്ടുകാർക്ക്​ പകർന്നുവെന്നാണ്​ പ്രാഥമിക നിഗമനമെങ്കിലും രോഗത്തി​ൻെറ കൃത്യമായ വഴി ലഭ്യമായിട്ടില്ലെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന്​ രോഗം ബാധിച്ചതും കല്ലായിയിലെ യുവതിക്ക്​ രോഗംവന്നതും എവിടെനിന്നാണെന്ന്​ ഇതുവരെ കണ്ടെത്താൻ കഴിയാത്തതും പ്രതിസന്ധിയായിട്ടുണ്ട്​. ഉറവിടമറിയാത്തതും സമ്പർക്കത്തിലൂടെ ഉണ്ടാകുന്നതുമായ കേസുകൾ വർധിക്കുന്നത്​ സമൂഹ വ്യാപനത്തിലേക്ക്​ നയിക്കു​േമാ എന്ന ഭീതിയിലാണ്​ ജില്ല ഭരണകൂടം. ലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതാണ്​ സമൂഹവ്യാപനത്തിലേക്ക്​ നയിക്കുക. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ സമൂഹത്തിൽ ഇറങ്ങിനടക്കുന്നതും പരിപാടികളിൽ പ​ങ്കെടുക്കുന്നതും പിന്നീട്​ നിരവധി പേരിലേക്ക്​ രോഗം പകരാൻ ഇടയാക്കും​. ഫ്ലാറ്റിലെ രോഗബാധ സെക്യൂരിറ്റി ജീവനക്കാരനിൽനിന്ന്​ ബാധിച്ചതാണോ ​െചന്നൈയിൽനിന്ന്​ വന്നയാളിൽനിന്ന്​ ബാധിച്ചതാണോ എന്ന്​ വ്യക്​തമല്ല. റൂം ക്വാറൻറീൻ പലരും ലംഘിക്കുന്നതും രോഗം പകരുന്നതിനിടയാക്കുന്നുണ്ട്​. 14 ദിവസം സർക്കാർ ക്വാറൻറീനിൽ കഴ​ിഞ്ഞാൽ ബാക്കി 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കണം. വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്നവർ മുറിക്ക്​ പുറത്തിറങ്ങാതെ കഴിയണമെന്നാണ്​ ആരോഗ്യവകുപ്പ്​ നിർദേശിക്കുന്നത്​. വീട്ടിലെ മറ്റുള്ളവരുമായി േപാലും ബന്ധപ്പെടരുത്​. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാതെ പലരും വീട്ടുകാരുമായി സമ്പർക്കത്തിൽ വരുന്നതും രോഗം പരക്കുന്നതിനിടയാക്കുന്നുണ്ട്​. അ​േതസമയം, ചൊവ്വാഴ്​ച വെള്ളയിൽ രോഗം സ്​ഥിരീകരിച്ച രോഗി വി​േദശത്തുനിന്ന്​ വന്ന്​ സർക്കാർ ക്വാറൻറീനിൽ കഴിയുന്നയാളാണ്​. ഇയാൾക്ക്​ ഫ്ലാറ്റിലെ രോഗികളുമായി സമ്പർക്കമില്ലെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story