Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 11:31 PM IST Updated On
date_range 7 July 2020 11:31 PM ISTമുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
text_fieldsbookmark_border
കോഴിക്കോട്: നയതന്ത്ര സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അഴിമതിക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ നടത്തിയ സമരസംഗമം കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സർക്കാറിൻെറ സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തും രാജ്യദ്രോഹ പ്രവർത്തനങ്ങളും നടത്തിയവരെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻെറയും പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറി ശിവശങ്കരൻെറയും സ്വർണം കടത്തിയ സ്വപ്ന സുരേഷിൻെറയും കോലം കത്തിച്ചു. ജില്ല പ്രസിഡൻറ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. വി.പി. ദുൽഖിഫിൽ, പി.പി. നൗഷീർ, എം.പി.എ. സിദ്ദീഖ്, എൻ. ലബീബ്, ശ്രീയേഷ് ചെലവൂർ, ബബിൻരാജ്, സുജിത്ത് ഒളവണ്ണ, വി.ടി. നിഹാൽ, പി.പി. റമീസ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story