Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർഷിക ആനുകൂല്യങ്ങൾ...

കാർഷിക ആനുകൂല്യങ്ങൾ ലഭ്യമാക്കണം

text_fields
bookmark_border
ചേളന്നൂർ: പച്ചക്കറിവിത്തുകൾ, തൈകൾ, ഇഞ്ചി, കുരുമുളക് തൈകൾ, ഫലവൃക്ഷത്തൈകൾ തുടങ്ങിയവ സ്ഥിരമായി കൃഷി ഭവനുകളിൽ ബന്ധപ്പെടുന്നവർ മാത്രം നേടിയെടുക്കുന്ന അവസ്​ഥ ഒഴിവാക്കണമെന്നും മോണിറ്ററിങ് നടത്തണമെന്നും ജനതാദൾ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.പ്രകാശൻ, ഐ.അജിത്കുമാർ, കെ.എം.മാധവൻ, എം.ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കെ.വിശ്വനാഥൻ നായർ സ്വാഗതവും വി.പി.സത്യഭാമ നന്ദിയും പറഞ്ഞു. യുവമോർച്ച മാർച്ച്​ കോഴിക്കോട്​: സ്വർണക്കടത്ത് സംഭവത്തിൽ ഐ.ടി സെക്രട്ടറി ശിവശങ്കരനെ പുറത്താക്കുക, മുഖ്യമന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ യുവമോർച്ച ജില്ല കമ്മിറ്റി സിറ്റി പൊലീസ്​ മേധാവി ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ്​ സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്​ഘാടനം ചെയ്​തു. ജനറൽ സെക്രട്ടറി കെ. ഗണേഷ്, ലിബിൻ ഭാസ്കർ, വിഷ്ണു പയ്യാനക്കൽ, വിനീഷ് നെല്ലിക്കോട്, ജിതിൻ, അഖിൽ പ്രസാദ്, കെ. രതീഷ്,സ്വരൂപ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story