Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 5:58 PM GMT Updated On
date_range 6 July 2020 5:58 PM GMTബ്രേക്ക് ദി ചെയിൻ ഡയറി വിതരണം നടത്തി
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂർ ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾക്കുള്ള മൊബൈൽ ഫോൺ കൈമാറലും ബ്രേക്ക് ദി ചെയിൻ ഡയറി വിതരണവും നടന്നു. കോളജ് ഓഫ് ഫിഷറീസ് പനങ്ങാട് പൂർവ വിദ്യാർഥി സംഘടന, സ്കൂളിലെ അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ അയ്ഷ സജ്ന, പി.ടി.എ പ്രസിഡൻറ് എ.കെ.മുജീബിന് മൊബൈൽ കൈമാറി. സ്കൂളിലെ എൻ.എസ്.എസിൻെറ നേതൃത്വത്തിലാണ് ബ്രേക്ക് ദി ചെയിൻ ഡയറി തയാറാക്കിയത്. വാർഡ് കൗൺസിലർ എൻ. സതീഷ് കുമാർ ഓട്ടോ തൊഴിലാളികൾക്ക് ഡയറി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ സംഘം ബേപ്പൂർ നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഡയറികൾ വിതരണം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ. വൽസരാജ്, സ്കൂൾ വിദ്യാലയ വികസന സമിതി അംഗം കെ.വേണുഗോപാൽ, എസ്.ആർ.ജി കൺവീനർ വി. ഷിനുബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story