Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:07 PM IST Updated On
date_range 6 July 2020 10:07 PM ISTകെ റെയിൽ അലൈൻമെൻറ്: ഇരിങ്ങൽ-മൂരാട് നിവാസികൾ പ്രക്ഷോഭത്തിലേക്ക്
text_fieldsbookmark_border
കെ റെയിൽ അലൈൻമൻെറ്: ഇരിങ്ങൽ-മൂരാട് നിവാസികൾ പ്രക്ഷോഭത്തിലേക്ക് പയ്യോളി: കെ റെയിൽ അലൈൻമൻെറിനെതിരെ ഇരിങ്ങൽ-മൂരാട് നിവാസികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മൂരാട് സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപമുള്ള വലിയ കടവത്ത് പ്രദേശത്ത് നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തെ കീറിമുറിച്ചു കൊണ്ടുള്ള നിർദിഷ്ട കെ റെയിൽ അലൈൻമൻെറ് മാറ്റണമെന്ന് മൂരാട് ചേർന്ന അലൈൻമൻെറ് വിരുദ്ധസമിതി യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള റെയിൽപാതക്ക് സമാന്തരമായി ബി ക്ലാസ്, സി ക്ലാസ് സ്ഥലങ്ങൾ നിലവിലിരിക്കെ ഈ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന തരത്തിലുള്ള അലൈൻമൻെറ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. കെ.കെ. കണ്ണൻ ചെയർമാനും നടുക്കുടി പത്മനാഭൻ വൈസ് ചെയർമാനും വി.കെ. ബിജു കൺവീനറും പ്രവീൺ നടുക്കുടി, പി.കെ. സനൽ എന്നിവർ ജോ. കൺവീനർമാരും കെ. രാജൻ ട്രഷററായും കെ റെയിൽ വിരുദ്ധ സമരസമിതി രൂപവത്കരിച്ചു. നേരത്തെ കെ റെയിലിൻെറ അലൈൻമൻെറ് ജനവാസ മേഖലയായ നന്തി, പള്ളിക്കര പ്രദേശത്തുകൂടെയാണ് കടന്നുപോവേണ്ടിയിരുന്നത്. എന്നാൽ, നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയും തുടർന്നുള്ള കടുത്ത ജനകീയ എതിർപ്പുകാരണം അലൈൻമൻെറ് മാറ്റാൻ സർക്കാർ നിർബന്ധിതമാവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story