Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 10:05 PM IST Updated On
date_range 6 July 2020 10:05 PM ISTചെങ്ങോടുമല ഖനനത്തിനെതിരെയുള്ള ഉപവാസ സമരം അവസാനിപ്പിച്ചു
text_fieldsbookmark_border
കൂട്ടാലിട: ചെങ്ങോടുമല കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നും സമരസമിതിക്ക് അനുകൂലമായ ഹൈകോടതി ഉത്തരവ് വന്നതിനെ തുടർന്നും സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടത്തിവന്ന അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. സമരസമിതി ഹരീഷ് വാസുദേവൻ മുഖേന ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ സമരസമിതിയെ കേൾക്കാതെ പാരിസ്ഥിതികാനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടു. സർവകക്ഷി സമരസമിതിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ നടക്കുന്ന രണ്ടാം ദിവസത്തെ ഉപവാസ സമരം പരിസ്ഥിതി പ്രവർത്തകയും വാകയാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായ ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ശങ്കരൻ, ടി. സദാനന്ദൻ, ഷാജി. കെ. പണിക്കർ, നിജേഷ് അരവിന്ദ്, രാജൻ നരയംകുളം, ജില്ല പഞ്ചായത്തംഗം ഷീജ പുല്ലരിക്കൽ, കോട്ടൂർ ബാങ്ക് പ്രസിഡൻറ് പ്രിയേഷ് തിരുവോട്, നൊച്ചാട് ഗ്രാമപഞ്ചായത്തംഗം മുണ്ടോളി ചന്ദ്രൻ, നവജീവൻ ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ, ഭാരതീയ വിചാരം കേന്ദ്രം ഡയറക്ടർ ഡോ. വി.കെ. ദീപേഷ്, ടി.കെ. ബാലൻ, മുഹമ്മദ് പേരാമ്പ്ര, സി.കെ. വിനോദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ട്, കെ. ഹമീദ്, കൽപകശ്ശേരി ജയരാജൻ എന്നിവർ സംസാരിച്ചു. കെ.കെ. ബാലൻ, ഗ്രാമപഞ്ചായത്തംഗം ശ്രീനിവാസൻ മേപ്പാടി, സി.എച്ച്. സുരേഷ്, കെ.എം. ശശി, റഫീഖ് വാകയാട്, ശ്രീരാജ് വാകയാട്, പി.കെ. ഗോപാലൻ, ചന്ദ്രൻ പൂക്കിണാറമ്പത്ത്, ഹരീഷ് ത്രിവേണി, ബിയേഷ് തിരുവോട്, ടി.എം. കുമാരൻ, പത്താം ക്ലാസുകാരി കാർത്തിക, എസ്. ബാബു, മോളി രാഹുലൻ എന്നിവരാണ് ഉപവാസമിരുന്നത്. ബ്ലോക്ക് വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story