Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.ടി.ഐ സ്​ഥമെടുപ്പും...

ഐ.ടി.ഐ സ്​ഥമെടുപ്പും നിർമാണവും വേഗത്തിലാക്കണം - സേവ് കൊടുവള്ളി

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളിയിൽ വാടക ക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. റസിഡൻഷ്യൽ ഐ.ടി.ഐക്ക്​ സൗകര്യപ്രദമായ സ്​ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് സേവ് കൊടുവള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്​ഥലം ഏറ്റെടുക്കുന്നതിന് കൊടുവള്ളി നഗരസഭ 30 ലക്ഷം രൂപ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. ഇതിനുള്ള അനുമതിക്കായി റവന്യൂ വകുപ്പിന് നഗരസഭ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭ്യമാക്കുന്നതിനും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനും എം.എൽ.എയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവേണ്ടതുണ്ട്. ഈ ആവശ്യമുന്നയിച്ച് എം.എൽ.എക്ക്​ അടുത്ത ദിവസം നിവേദനം നൽകും. നവംബറിന് മുമ്പ് സ്ഥലത്തി​ൻെറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയില്ലെങ്കിൽ ഐ.ടി.ഐ കൊടുവള്ളിക്ക് നഷ്​ടപ്പെടും. മുൻകാലങ്ങളിൽ കൊടുവള്ളിക്ക് അനുവദിച്ചിരുന്ന നിരവധി സ്​ഥാപനങ്ങൾ നഷ്​ടപ്പെട്ടിട്ടുണ്ട്. ഐ.ടി.ഐയും ഇതുപോലെ നഷ്​ടപ്പെടാതിരിക്കാൻ നഗരസഭ, എം.എൽ.എ, എം.പി, എന്നിവരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ ഉണ്ടാവണമെന്നും ഭാരവാഹികൾ ആവ​ശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സേവ് കൊടുവള്ളി ചെയർമാൻ സി.പി. ഫൈസൽ, എം.പി. അബ്​ദുറഹിമാൻ, ഇ.സി. ബഷീർ, സി.പി. അബ്​ദുൽ റസാഖ്, സി.ടി. അബ്​ദുൽ ഖാദർ, ഒ.കെ. നജീബ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story