Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:49 PM IST Updated On
date_range 6 July 2020 9:49 PM ISTകോവിഡ് പ്രതിരോധം: അഴിയൂരില്‍ അവലോകനയോഗം
text_fieldsbookmark_border
അഴിയൂര്‍: ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സി.കെ. നാണു എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. പ്രവാസികളുടെ തിരിച്ചുവരവ് വര്‍ധിച്ചതിനാല്‍ പഴുതുകളടച്ച പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാണ് എം.എല്‍.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തത്. നിലവില്‍ മൂന്നു നിരീക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അംഗന്‍വാടി അധ്യാപികമാർ പൂട്ടിയിട്ട വീടുകളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ നോട്ടീസ് നല്‍കി പഞ്ചായത്ത് ഏറ്റെടുക്കും. കൂടാതെ ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവരുടെ വീടുകള്‍ പരിശോധിച്ച് സൗകര്യം ഉള്ളവരെ വീടുകളില്‍ തന്നെ താമസിപ്പിക്കും. കൂടുതല്‍ പേര്‍ പഞ്ചായത്തില്‍ വരുമ്പോള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കേണ്ടതായിവരും. ഇതിനായി മുന്‍കൂട്ടി പ്ലാന്‍ പഞ്ചായത്ത് തയാറാക്കി എം.എല്‍.എയുടെ മുന്നില്‍ അവതരിപ്പിച്ചു. പി.എച്ച്.സിയില്‍ ലാബ് നിർമാണത്തിനായി എം.എല്‍.എ 10 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍, വൈസ് പ്രസിഡൻറ് ഷീബ അനില്‍, സ്ഥിരം സമിതി അധ്യക്ഷകളായ ഉഷ ചാത്തന്‍കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷ്, എസ്.ഐ എസ്. നിഖില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുന്നസീര്‍, ജെ.എച്ച്.ഐ സുരേഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story