Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:30 PM IST Updated On
date_range 6 July 2020 9:30 PM ISTകോവിഡിന് കോട്ട കെട്ടി വയനാട്
text_fieldsbookmark_border
---------------------- ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചനിലയിലാണ് മുന്നോട്ടുപോകുന്നത്. തുടക്കംമുതൽ രോഗത്തെ ചെറുക്കുന്നതിൽ അതിജാഗ്രതയാണ് ജില്ല ഭരണകൂടം പുലർത്തിയത്. എം.എൽ.എമാരുടെ പങ്കും എടുത്തുപറയേണ്ടതാണ്. വിദേശത്തുനിന്ന് ആദ്യമെത്തിയ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചശേഷം ഒരുമാസം പോസിറ്റിവ് കേസുകൾ ഇല്ലായിരുന്നു. രോഗപ്രതിരോധത്തിനായി സ്വീകരിച്ച നടപടികളുടെ ഫലമായിരുന്നു ഇത്. ജില്ല ഗ്രീൻ സോണിൽ നിൽക്കുമ്പോഴാണ് കോയമ്പേട് മാർക്കറ്റിൽ ചരക്ക് എടുക്കാൻ പോയ ലോറി ഡ്രൈവർക്കും സഹായിയുടെ മകനും രോഗം ബാധിച്ചത്. ലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ആരോഗ്യവകുപ്പ് ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയോടെയുള്ള ഇടപെടലിൻെറ തെളിവാണിത്. പിന്നീട് ഇവരുമായി ബന്ധപ്പെട്ട മുഴുവൻപേരുടെയും സാമ്പിൾ പരിശോധിക്കുകയും കോവിഡ് ബാധിതരെ കണ്ടെത്തുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് പേരാണ് നിത്യവും ജില്ലവഴി വരുന്നത്. ഇവരെയെല്ലാം പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ആവശ്യമുള്ളവരെ ക്വാറൻറീനിൽ അയക്കുകയുമാണ്. ശ്രമകരമായ പ്രവർത്തനമാണിത്. മൂന്നു ദിവസംകൊണ്ടാണ് മുത്തങ്ങ കല്ലൂരിൽ മിനി ആരോഗ്യകേന്ദ്രം നിർമിച്ചത്. കലക്ടർ, പൊലീസ് മേധാവി, ഡി.എം.ഒ എന്നിവരെല്ലാം വിശ്രമമില്ലാതെ പ്രവർത്തനത്തിലാണ്. മൂന്ന് എം.എൽ.എമാരും, ജില്ല പഞ്ചായത്ത് പ്രസിഡൻറും മറ്റു ജനപ്രതിനിധികളും സാമൂഹിക, സന്നദ്ധ പ്രവർത്തകരും കോവിഡിനെതിരെ യോജിച്ച് പോരാടുകയാണ്. വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവർക്ക് മികച്ച ക്വാറൻറീൻ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 8740 കിടക്കകൾ സജ്ജമാണ്. 451 കെട്ടിടങ്ങൾ ഏറ്റെടുത്തു. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 15,218 കിടക്കൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story