Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീലഗിരിയിൽ...

നീലഗിരിയിൽ അഞ്ചുപേർക്ക് കൂടി കോവിഡ്

text_fields
bookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ കേത്തി, കുന്നൂർ ഭാഗങ്ങളിൽ അഞ്ചുപേർക്കുക്കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. കേത്തി നീഡിൽ ഫാക്ടറിയിലെ പി.ആർ.ഒ യുടെ സമ്പർക്കംമൂലം രോഗം ബാധിച്ചവരുമായി ഇടപഴകിയവർക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്​. കേത്തിയിൽ മൂന്നു പുരുഷന്മാർക്കും കുന്നൂർ ഓട്ടുപട്ടരയിലെ 36 കാരനും 42 കാരിക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. ഇതോടെ ജില്ലയിലെ 123 പേർക്ക് കോവിഡ് ബാധിച്ചതായും 40 പേർ രോഗമുക്തി നേടിയതായും ജില്ല കലക്ടർ വാർത്തക്കുറിപ്പിൽ അറിയിച്ചു. പൂർണലോക്ഡൗണിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല ഗൂഡല്ലൂർ: ഞായറാഴ്ചതോറുമൂള്ള പൂർണ ലോക്ഡൗണിൽ റേഷൻ കടകൾ പ്രവർത്തിക്കി​െല്ലന്ന് ജില്ല കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. ജൂലൈ 5,12,19,26 തീയതികളിലായി വരുന്ന ഞായറാഴ്ച ദിവസം സംസ്​ഥാനത്ത് പൂർണലോക്ഡൗൺ പ്രഖ്യപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ റേഷൻ കടകളും പ്രവർത്തിക്കില്ല. പകരം റേഷൻ കടകളുടെ അവധി ദിവസങ്ങളായ ജൂലൈ മാസത്തെ നാലു വെള്ളിയാഴ്ചയും റേഷൻ കടകൾ തുറക്കുമെന്നും കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story