Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാതയോരത്തെ കാട്​...

പാതയോരത്തെ കാട്​ വെട്ടിത്തെളിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: ചുമട്ടുതൊഴിലാളികൾ . ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്​ഥാന പാതയിൽ പാട്ടവയൽ ടൗണിലെ റോഡോരത്തെ കാടാണ് തെളിച്ചത്. ഗൂഡല്ലൂർ മുതൽ അതിർത്തിവരെയുള്ള റോഡോരങ്ങളിൽ കാടുവളർന്ന്​ റോഡിലേക്ക് തൂങ്ങിനിൽക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാണ്. പൊതുമരാമത്തുവകുപ്പ് കാടുതെളിക്കാൻ തയാറാവാതെ വന്നതോടെയാണ് പാട്ടവയൽ ടൗണിലെ ചുമട്ടുതൊഴിലാളികളായ കണ്ണൻ, അസീസ്​, രവി, ഗംഗാധരൻ, കബീർ, ഉണ്ണികൃഷ്ണൻ, ഷമീർ എന്നിവർ ശ്രമദാനമായി കാട്തെളിച്ചത്. GDR BUSH: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർ സംസ്​ഥാന പാതയിൽ പാട്ടവയൽ ടൗണിലെ റോഡോരത്തെ കാട്​ വെട്ടിത്തെളിക്കുന്ന ചുമട്ടുതൊഴിലാളികൾ ----------- പൊലീസുകാര​ൻെറ സമ്പർക്കത്തിൽ മറ്റാർക്കും രോഗബാധയില്ല ഗൂഡല്ലൂർ: ചേരമ്പാടി പൊലീസ്​ സ്​റ്റേഷനിൽ കോവിഡ് ബാധിച്ച പൊലീസുകാര​ൻെറ സമ്പർക്കംമൂലം മറ്റാർക്കും രോഗബാധയുണ്ടായിട്ടി​െല്ലന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സേലം സ്വദേശിയായ സ്​റ്റേഷനിലെ കോൺസ്​റ്റബിളിനാണ് നാട്ടിൽപോയി വന്നശേഷം കോവിഡ് പിടിപെട്ടത്. ഇയാളെ കോയമ്പത്തൂർ ഇ.എസ്​.ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചേരമ്പാടി, ദേവാല പൊലീസ്​ സ്​റ്റേഷനിലെ സർക്കിൾ ഇൻസ്​പെക്ടർ, എസ്​.ഐമാരടക്കമുള്ളവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്​തു. പരിശോധനയിൽ ആരുടെയും ഫലം പോസി​റ്റിവ​െല്ലന്ന് തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ------------- ൈഡ്രവറുടെ ആത്മഹത്യാ ശ്രമം; പൊലീസുകാർക്കെതിരെ നടപടി വേണം ഗൂഡല്ലൂർ: ചെമ്പാലയിലെ ലോറി ൈഡ്രവർ ത്യാഗരാജൻ ആത്മഹത്യാശ്രമം നടത്താൻ കാരണക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ മോട്ടോർ​ വർക്കേഴ്സ്​ പാർട്ടി പ്രസിഡൻറ് എ.ആർ. മുബാറക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു. പൊലീസുകാരുടെ മോശം പെരുമാറ്റം കാരണമാണ്​ ത്യാഗരാജൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും സസ്​പെൻഷൻ ചെയ്യുകയും വേണമെന്നും ആവശ്യപ്പെട്ടു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ൈഡ്രവറുടെ കുടുംബത്തിന് നഷ്​ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story