Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 1:54 AM IST Updated On
date_range 4 July 2020 1:54 AM ISTസമ്പർക്കം മൂലം വയോധികക്ക് കോവിഡ്
text_fieldsbookmark_border
ഗൂഡല്ലൂർ: മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ സമ്പർക്കംമൂലം വയോധികക്ക് കോവിഡ് ബാധിച്ചു. ഊട്ടി തങ്കാട് ഓറനല്ലിയിലെ 85കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ വീട്ടിലേക്ക് ബംഗളൂരുവിൽ നിന്നെത്തി മടങ്ങിയവരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഈ രോഗിയുടെ സമ്പർക്കമാണ് വയോധിക്കക്ക് രോഗം പിടിപെടാനിടയാക്കിയതെന്ന് കലക്ടർ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഈ ഒരു രോഗിയടക്കം ജില്ലയിൽ 117 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 40 പേർ രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story