Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്‌കൃത പഠന കേന്ദ്രം

സംസ്‌കൃത പഠന കേന്ദ്രം

text_fields
bookmark_border
കുന്ദമംഗലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക പഠന കേന്ദ്രം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കേരള മനുഷ്യാവകാശ കമീഷൻ അംഗം ബൈജു നാഥ് ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമുള്ള പൗരനായി തീരാൻ ഭാഷകളുടെ മാതാവായ സംസ്കൃതം പഠിക്കുന്നതിലൂടെ സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപകൻ ദീപു അധ്യക്ഷത വഹിച്ചു. ഡോ. സി. രാജേന്ദ്രൻ കുട്ടികളുമായി സംസ്കൃതത്തിന്റെ മഹത്വത്തെക്കുറിച്ച് സംവദിച്ചു. സംസ്കൃത സർവകലാശാല അധ്യാപകനായ പുഷ്പദാസൻ കുനിയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എ.ഇ.ഒ കെ. ജെ. പോൾ, പി.ടി.എ പ്രസിഡന്റ് ജയപ്രകാശൻ, വിശ്വസംസ്കൃത പ്രതിഷ്ഠാനം കാര്യദർശി എൻ.ടി. പരമേശ്വരൻ, അധ്യാപകരായ ടി. രാജ് നാരായണൻ, ജയശ്രീ എന്നിവർ സംസാരിച്ചു. ഒ.പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഫോട്ടോ: baiju kgm1, 2 സംസ്‌കൃത സർവകലാശാലയുടെ പഠനകേന്ദ്രം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ മനുഷ്യാവകാശ കമീഷൻ അംഗം ബൈജുനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story