Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:37 AM IST Updated On
date_range 23 Aug 2022 12:37 AM ISTഹൗസിങ് സൊസൈറ്റി നിയമനം: പ്രസിഡന്റ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsbookmark_border
നീലേശ്വരം: പാർട്ടി നിർദേശങ്ങൾ നിരന്തരം ലംഘിക്കുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയിൽ നീലേശ്വരം റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡൻറ് എൻ.കെ. സുരേന്ദ്രൻ, ഭരണസമിതി അംഗങ്ങളായ കോറോത്ത് കമലാക്ഷൻ നായർ, എം. രഘു, പി. രാഘവൻ നായർ, വേണുഗോപാലൻ എന്നിവരെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അറിയിച്ചു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള നീലേശ്വരം റൂറൽ ഹൗസിങ് സൊസൈറ്റി ഓഫിസിൽ അറ്റൻഡർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സസ്പെൻഷന് കാരണമായി പറയുന്നത്. ഓഫിസ് അറ്റൻഡറായി മന്ദംപുറത്തെ ഒരു യുവതിയെ സൊസൈറ്റി ഭരണസമിതി നിയമിച്ചിരുന്നു. ഈ നിയമനത്തിൽ ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എതിർപ്പ് അറിയിക്കുകയും ഡി.സി.സിക്ക് പരാതി നൽകുകയും ചെയ്തു. കോൺഗ്രസിന്റെ ബ്ലോക്ക് ഭാരവാഹികൾ നിർദേശിച്ച ഉദ്യോഗാർഥിക്ക് നിയമനം നൽകാത്തതാണ് നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ, യോഗ്യതയുള്ളയാളെ തന്നെയാണ് തങ്ങൾ അറ്റൻഡർ തസ്തികയിൽ നിയമിച്ചതെന്നും മറ്റൊരാളെ തിരുകിക്കയറ്റാനുള്ള നീക്കം വകവെക്കാത്തതിനാലാണ് അനാവശ്യമായി നടപടിയെടുത്തതെന്നുമാണ് സൊസൈറ്റി ഭരണസമിതി അംഗങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story