Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:25 AM IST Updated On
date_range 23 Aug 2022 12:25 AM ISTതൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിങ്
text_fieldsbookmark_border
നാദാപുരം: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, തൊഴിലാളികൾ, മറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവർ എന്നിവരുടെ പരാതികൾ സ്വീകരിക്കുന്നതിന് തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ വി.പി. സുകുമാരൻ പഞ്ചായത്തിൽ സിറ്റിങ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് പഞ്ചായത്ത് തല പരാതി സ്വീകരിക്കൽ നടക്കുന്നത്. ജില്ലയിലെ 70 പഞ്ചായത്തുകളിലും തുടർ ദിവസങ്ങളിൽ പരാതി സ്വീകരിക്കും. 17 പരാതികളാണ് ഓംബുഡ്‌സ്മാന് ലഭിച്ചത്. പരാതികളിൽ പ്രാഥമിക വിവരശേഖരണം നടത്തി. തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാൻ അറിയിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ. നാസർ, ജനീദ ഫിർദൗസ്, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ, തൊഴിലുറപ്പ് എ.ഇ. നവനീത് രാജഗോപാൽ, ഓവർസീയർമാർ, തൊഴിലുറപ്പ് മേറ്റുമാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പടം.. CL Kz Nd m1: നാദാപുരത്ത് നടന്ന തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
