Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:03 AM IST Updated On
date_range 22 Aug 2022 1:03 AM ISTപരസ്യങ്ങൾ പരിധിവിടുന്നു
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് കാലത്ത് ഒതുങ്ങിയിരുന്ന പരസ്യബോർഡുകൾ വീണ്ടും നഗരത്തിൽ നിറഞ്ഞു. സമ്മേളനങ്ങളും മറ്റു പരിപാടികളും പഴയപടിയായതോടെ തലങ്ങും വിലങ്ങും പരസ്യമാണിപ്പോൾ. പരസ്യ നിരോധിത മേഖലകളിൽപോലും ബോർഡുകൾ നിറയുന്നു. ഇവയിൽ നിരോധിച്ച പ്ലാസ്റ്റിക്, ഫ്ലക്സ് ബോർഡുകളുമുള്ളതായി ആരോപണമുയർന്നു. മാനാഞ്ചിറ സ്ക്വയറിൽ പരസ്യങ്ങൾ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോർപറേഷൻ തീരുമാനമെടുത്തതാണ്. തീരുമാനം വന്ന ഉടൻ സ്ക്വയറിന് ചുറ്റും പരസ്യങ്ങളുടെ പ്രളയമായത് വാർത്തയായിരുന്നു. പരസ്യനിരോധിത മേഖലയായ മാനാഞ്ചിറയിൽ നിയന്ത്രണം അയഞ്ഞ് അലങ്കോലമായതിനെ തുടർന്നാണ് സർവകക്ഷിയോഗത്തിൽ വീണ്ടും മാനാഞ്ചിറ പരസ്യ നിരോധിത മേഖലയാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ബോർഡുകളും രാഷ്ട്രീയ കക്ഷികളുടെ തോരണങ്ങളും സ്ക്വയറിലും കുളത്തിന് ചുറ്റും നിറഞ്ഞിരുന്നു. പരസ്യങ്ങൾ സ്ഥാപിച്ചാൽ നഗരസഭ അധികൃതർക്ക് എടുത്തുമാറ്റാനും നിയമനടപടി കൈക്കൊള്ളാനും കഴിയും. മാനാഞ്ചിറ സ്ക്വയർ, ചുറ്റുമതിൽ, നടപ്പാതയോട് ചേർന്നുള്ള കമ്പിവേലി എന്നിവിടങ്ങളിലാണ് പരസ്യ നിരോധനമുള്ളത്. റെയിൽവേ സ്റ്റേഷൻ, മൊഫ്യൂസിൽ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെല്ലാം പരസ്യ പ്രളയമാണ്. പലേടത്തും മുന്നറിയിപ്പ് ബോർഡുകൾപോലും മറക്കുംവിധമാണ് പരസ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story