Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:03 AM IST Updated On
date_range 22 Aug 2022 1:03 AM ISTബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനം: അവലോകന യോഗം ചേർന്നു
text_fieldsbookmark_border
കക്കോടി: ബാലുശ്ശേരി-കോഴിക്കോട് റോഡ് വികസനവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം. കച്ചേരി, വേങ്ങേരി, കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ശിവപുരം, പനങ്ങാട് സ്ട്രെച്ചുകളിലെ സൈറ്റ് ഇൻസ്പെക്ഷനും വാല്വേഷൻ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ആഗസ്റ്റ് 27നകം പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കാനും നിർദേശമുണ്ട്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ പി.പി. ശാലിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story