Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:14 AM IST Updated On
date_range 22 Aug 2022 12:14 AM ISTയദുകൃഷ്ണന്‍റെ ഹൃദയത്തുടിപ്പുമായി നസീഫ പുതുജീവിതത്തിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: മെട്രോമെഡ് ഇന്‍റർനാഷനൽ കാർഡിയാക് സൻെററിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയയായ നസീഫ ഇസ്മയിൽ പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. ജൂലൈ 14നാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എലത്തൂർ സ്വദേശി യദുകൃഷ്ണന്‍റെ ഹൃദയമാണ് നസീഫ ഇസ്മയിലിന് തുന്നിച്ചേർത്തത്. ട്രാൻസ്പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പൂർണ ആരോഗ്യവതിയായി പുതുജീവിതവുമായി വീട്ടിലേക്കു മടങ്ങുന്ന നസീഫക്ക് ഹോസ്പിറ്റൽ മാനേജ്മെന്‍റും ഡോക്ടർമാരും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. പിന്നണിഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായി. ചെയർമാൻ ഡോ. പി.പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. വി. നന്ദകുമാർ, ഡോ. പി.വി. ഗിരീഷ്, ഡോ. അശോക് ജയരാജ്, യദുകൃഷ്ണന്‍റെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story