Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 1:06 AM IST Updated On
date_range 21 Aug 2022 1:06 AM IST'ഉമ്മയോടൊപ്പം' മാതൃസംഗമം ലോഗോ പ്രകാശനം
text_fieldsbookmark_border
'ഉമ്മയോടൊപ്പം' മാതൃസംഗമം ലോഗോ പ്രകാശനം കുന്ദമംഗലം: മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ സംരംഭമായ തുർകിയ്യ യതീംഖാനയിലെ മൂവായിരത്തോളം വരുന്ന പൂർവ വിദ്യാർഥികളുടെ മാതൃസംഗമം സെപ്റ്റംബർ എട്ട് വ്യാഴാഴ്ച മർകസ് കാമ്പസിൽ നടക്കും. മർകസ് റൈഹാൻ വാലി അലുമ്നി 'ഓസ്‌മോ' യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഉമ്മയോടൊപ്പം' സംഗമത്തിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായിരിക്കും. കേരളത്തിലെ ഏറ്റവും വലിയതും പ്രഥമവുമായ വിധവ സംഗമം കൂടെയായ ഈ പരിപാടിയുടെ ലോഗോ പ്രകാശനം സാക്ഷരത പ്രവർത്തകയും എഴുത്തുകാരിയുമായ പത്മശ്രീ കെ.വി. റാബിയ നിർവഹിച്ചു. ചടങ്ങിൽ ഓസ്മോ പ്രസിഡന്റ് സ്വാലിഹ് ഇർഫാനി, മാതൃസംഗമം സ്വാഗതസംഘം ജന. കൺവീനർ അബ്ദുസമദ്, ഫിനാ. സെക്രട്ടറി അബ്ദുൽ അസീസ് മാങ്കാവ്, ഖാലിദ് തിരൂരങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story