Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗതവും റോഡ് വികസനവും...

ഗതാഗതവും റോഡ് വികസനവും സാധ്യമാക്കാൻ പദ്ധതികൾ

text_fields
bookmark_border
മാസ്റ്റര്‍ പ്ലാൻ കരട് കൗണ്‍സില്‍ യോഗം അംഗീകരിച്ചു കണ്ണൂര്‍: ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ ഏറ്റവും ഗുണപരമായി ലഭിക്കുന്നതിനുമായി കോർപറേഷൻ തയാറാക്കിയ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാനിന്‍റെ കരട് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. മാസ്റ്റര്‍ പ്ലാനിന്മേല്‍ പൊതുജനങ്ങള്‍ക്കും മറ്റും ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സമയം അനുവദിച്ചു. മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതോടുകൂടി ഗതാഗത രംഗത്തും റോഡ് വികസനരംഗത്തും നിരവധി പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കാന്‍ സാധിക്കും. റിങ് റോഡുകളും ജങ്ഷന്‍ നവീകരണവും ബസ് ബേകളും ഉള്‍പ്പെടെയുള്ള നിർദേശങ്ങള്‍ നടപ്പാക്കാനാവും. ഗ്രീന്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയം, ഇന്‍ഡസ്ട്രിയല്‍ സൈബര്‍ പാര്‍ക്കുകള്‍, സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്റ്, ഹെറിറ്റേജ് ടൂറിസം പദ്ധതികള്‍, എജുക്കേഷന്‍ ഹബ്, റെസ്ക്യൂ ഷെല്‍ട്ടറുകള്‍ തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മാസ്റ്റർ പ്ലാൻ സഹായകരമാകും. പരാതികള്‍ സ്പെഷല്‍ കമ്മിറ്റി പരിശോധിച്ച് മാറ്റങ്ങളോടെ വീണ്ടും കൗണ്‍സില്‍ യോഗം ചർച്ചചെയ്ത് പാസാക്കി സര്‍ക്കാറിലേക്ക് അയക്കും. അംഗീകാരം ലഭിക്കുന്നതോടെ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍വരും. 2018ലാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. ആദ്യഘട്ടം എന്ന നിലയില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചു. തുടര്‍ന്ന് സർവേയുടെയും പഠനങ്ങളുടെയും ഓരോ ഭൂമിയുടെയും ഉപയോഗ പഠനങ്ങള്‍ക്കുംശേഷം പന്ത്രണ്ടോളം കമ്മിറ്റികളില്‍ നിന്നുവന്ന നിർദേശങ്ങളുടെയുംകൂടി അടിസ്ഥാനത്തിലാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. മേയർ ടി.ഒ. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ കരട് മാസ്റ്റര്‍ പ്ലാനിന്‍റെ അവതരണം ജില്ല ടൗണ്‍ പ്ലാനര്‍ ടി. രവികുമാര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.പി. നിധീഷ്, അസി. ടൗണ്‍ പ്ലാനര്‍ കെ.വി. അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story