Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:57 AM IST Updated On
date_range 21 Aug 2022 12:57 AM ISTഅഭിഭാഷകർക്ക് പരിശീലനം
text_fieldsbookmark_border
തലശ്ശേരി: അഭിഭാഷകര്‍ക്കായി തൊഴില്‍ നൈപുണ്യ വികസന പരിശീലനം സംഘടിപ്പിച്ചു. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, എം.കെ. ദാമോദരന്‍ ഇന്റര്‍നാഷനല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ലോ, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈകോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുല്‍റഹീം ഉദ്ഘാടനം ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രഫ. ഡോ.കെ.സി. സണ്ണി മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി കോടതി അഡീഷനല്‍ ജില്ല ജഡ്ജി എ.വി. മൃദുല മുഖ്യാതിഥിയായി. കഴക്കൂട്ടം നാരായണന്‍ നായര്‍ ക്ലാസെടുത്തു. അഭിഭാഷകര്‍ക്കുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ബാര്‍ കൗണ്‍സില്‍ വിതരണം ചെയ്തു. ടി. സുനില്‍കുമാര്‍, പ്രീതി പറമ്പത്ത്, സി.കെ. രത്‌നാകരന്‍, കെ. അജിത്കുമാര്‍, എം.വി മഹാദേവന്‍ എന്നിവർ സംസാരിച്ചു. പടം....അഭിഭാഷകര്‍ക്കായുള്ള തൊഴില്‍ നൈപുണ്യ വികസന പരിശീലനം ഹൈകോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
